‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...
കണ്ണൂരിലെ സ്വർണം പൊട്ടിക്കലും അധോലോകവും; ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പി ജയരാജനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിൽ...
ബിഹാറിന് പ്രത്യേക പദവി വേണം; ആവശ്യം ആവർത്തിച്ച് നിതീഷ് കുമാർ
ന്യൂഡെൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ആവർത്തിച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന...
കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഫിറോസിന് ആശ്വാസം- നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, അഖിലേന്ത്യാ സെക്രട്ടറി സികെ സുബൈർ എന്നിവർക്ക് എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മൂന്ന് മാസത്തേക്കാണ്...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
പരിശീലനത്തിനിടെ നദിയിൽ...
കരുവന്നൂർ കേസ്; തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും പ്രതിചേർക്കും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസും പ്രതിയാകും. ഇഡിയുടെ അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി...
മഴയിൽ മുങ്ങി ഡെൽഹി; വസന്ത് വിഹാറിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി
ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത് അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ്...
നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളേജ് അധ്യാപന യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ഓഗസ്‌റ്റ് 21നും സെപ്‌തംബർ നാലിനും ഇടയിലും,...








































