Sat, Jul 11, 2026
31.5 C
Dubai

ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ...

40ലേറെ ക്രിമിനൽ കേസുകളിലെ പ്രതി; എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി അർഷോ അറസ്‌റ്റിൽ

കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്‌ എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം അർഷോ അറസ്‌റ്റിൽ. മൂന്ന് മാസം മുൻപ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നിട്ടും പോലീസ് അറസ്‌റ്റ്‌ നടപടികളിലേക്ക് കടന്നില്ല....

മാസ്‌ക് നിർബന്ധം, രോഗികളുടെ വർധനവ് കോവിഡ് തരംഗമായി കാണാനാകില്ല; വിദഗ്‌ധ സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവ് നാലാം തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്‌ധ സമിതി. വാക്‌സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ...

മുഹ്‌സിനക്ക് ഇനി പുസ്‌തകങ്ങൾ നനയാതെ സൂക്ഷിക്കാം; അധ്യാപികയുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങി

അഞ്ചാലുംമൂട്: മഴയില്ലാഞ്ഞിട്ടും നനഞ്ഞ പുസ്‌തകങ്ങളുമായി ക്‌ളാസിൽ എത്തിയ മുഹ്സിനയെ കണ്ട് അധ്യാപികക്ക് ഉണ്ടായ ഒരു സംശയം കാരണം ഉയർന്നത് പുത്തൻ വീട്. പ്രാക്കുളം എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർഥിനിയായ...

‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

കുന്നംകുളത്ത് ഒരേ സമയം മൂന്ന് കടകളിൽ മോഷണം നടന്നു. കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് കടകളിൽ നിന്ന് 12000 രൂപയും 500 രൂപയും വീതം കവർന്നു. എന്നാൽ, മൂന്നാമത്തെ...

നാല് കാലുകളും കൈകളുമായി ജനനം; താങ്ങായി സോനു സൂദ്, ‘ചൗമുഖി’ക്ക് പുതുജീവൻ

നാല് കൈകളും നാല് കാലുകളുമായി ജനിച്ച പെൺകുഞ്ഞിന് സോനു സൂദിന്റെ സഹായഹസ്‌തം. ബിഹാർ സ്വദേശിയായ ചൗമുഖി എന്ന പെൺകുഞ്ഞിന്റെ ചികിൽസാ ചെലവുകളാണ് താരം ഏറ്റെടുത്തത്. ശസ്‌ത്രക്രിയക്കടക്കം പണം നൽകിയ സോനു സൂദ് ചികിൽസയിലുടനീളം...

വൈറലാകാൻ വിവാഹം, വധുവായി ‘പെണ്ണാട്’; യുവാവിനെതിരെ രോഷം

സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്‌ത തരത്തിലുള്ള വിവാഹ രീതികൾ ദിവസേന നാം കാണാറുണ്ട്. എന്നാൽ, വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം ചെയ്‌തിരിക്കുകയാണ് സൈഫുൽ ആരിഫ് എന്ന 44കാരൻ. ശ്രി രഹായു...

കാലം കണക്ക് ചോദിക്കും, ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണം; മുഖ്യമന്ത്രിയോട് വിഡി സതീശൻ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍...
- Advertisement -