‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി

സുധാകരനെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ സുധാകരന് പൂർണ പിന്തുണ നൽകാനാണ് രാഹുലും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

By Trainee Reporter, Malabar News
rahul gandhi with k sudhakaran and vd satheeshan
Ajwa Travels

ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കേരള പോലീസിന്റെയും വിജിലൻസിന്റെയും കുരുക്കുകളിൽപ്പെട്ട കെ സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്‌ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടുന്നില്ലായെന്ന് രാഹുൽ ഗാന്ധി വ്യക്‌തമാക്കി. കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൈകൾ കോർത്ത് പിടിച്ചുള്ള ചിത്രത്തിനൊപ്പം ട്വിറ്ററിലാണ് രാഹുൽ പ്രതികരണം നടത്തിയത്.

കേരളത്തിന്റ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഒപ്പമുണ്ടായിരുന്നു. നേതാക്കൾ രാഹുലുമായി കൂടിക്കാഴ്‌ച നടത്തി. സംസ്‌ഥാനത്തെ രാഷ്‌ട്രീയ സ്‌ഥിതിഗതികൾ വിശദീകരിച്ചു. പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായത്‌ ഉൾപ്പടെ കെ സുധാകരൻ രാഹുലിനെ ധരിപ്പിച്ചു. സംസ്‌ഥാനത്ത്‌ നേതൃമാറ്റം ഇല്ലെന്ന് ചർച്ചകൾക്ക് ശേഷം താരിഖ് അൻവറും വ്യക്‌തമാക്കി.

സുധാകരനെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ സുധാകരന് പൂർണ പിന്തുണ നൽകാനാണ് രാഹുലും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്‌ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും ഗ്രൂപ്പ് തർക്കവും രാഹുലുമായുള്ള കൂടിക്കാഴ്‌ചയിൽ ചർച്ചയായതായാണ് വിവരം.

Most Read: ‘വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധം’; മഅദ്‌നി കേരളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE