Wed, Sep 9, 2026
36 C
Dubai

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നവിധം പത്തുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5...

‘സ്വർണം വാങ്ങരുത്, വിദേശയാത്രകൾ ഒഴിവാക്കുക’; ജിഡിപി വളർച്ചയിൽ സന്ദേശവുമായി മോദി

ന്യൂഡെൽഹി: ആഗോള പ്രതിസന്ധിക്കിടയിലും ജിഡിപി വളർച്ചയിൽ ഇന്ത്യ കൈവരിച്ച നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും വിജയമാണിതെന്നും രാജ്യം മുഴുവൻ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തുവിട്ട...

ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന റിപ്പോർട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസ് അവസാനിപ്പിച്ചു. 2025...

മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ സമഗ്ര പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്നുമുതൽ സമഗ്ര സുരക്ഷാ പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ കേരളത്തിന്റെ പുതിയ...

മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...

‘ആത്‌മാവിനെ വേദനിപ്പിച്ച തീരുമാനം’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന്...

‘സിന്ധു നദീജല കരാറിൽ പിന്നോട്ടില്ല’; ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ

ന്യൂഡെൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ പാലിക്കണം എന്നുമായിരുന്നു സിഒഎ...

ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഹോർമുസ് ഉപരോധം ചർച്ചയായി

ബിഷ്‌കെക്ക്: ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഉപരോധത്തെ കുറിച്ച് ഇരുവരും ചർച്ച...
- Advertisement -