തിയേറ്റർ നടത്തിപ്പ് കേസ്; നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ്
ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു കോടതി. ചെന്നൈ എഗ്‌മോർ കോടതിയുടേതാണ് ഉത്തരവ്. തിയേറ്റർ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടക്കാത്തതിനാലാണ്...
പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് ജെയ്‌ക്കിന്റെ പേര് അംഗീകരിച്ചത്. ജെയ്‌ക്കിന്റെ പേര് നേതൃത്വം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നാളെ ജില്ലാ കമ്മറ്റി ചേർന്ന...
ചലച്ചിത്ര പുരസ്‌കാര നിർണയം; രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല- ഹൈക്കോടതി
കൊച്ചി: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി. അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും, പുരസ്‌കാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ...
റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ
മോസ്കോ: റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.30ന് വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയരുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ഏകദേശം...
തൃശൂരിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു; ഭർത്താവ് കീഴടങ്ങി
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശിനി സുലി(46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്‌ണൻ (50) വിയ്യൂർ സ്‌റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്‌ണൻ മൂന്ന്...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ
ന്യൂഡെൽഹി: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാൻ സുപ്രീംകോടതി...
അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ...
പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനിക്കുക. ജെയ്‌ക് സി തോമസിന്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം...







































