തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌

തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്.

By Trainee Reporter, Malabar News
Labor Welfare
Rep. Image
Ajwa Travels

ന്യൂഡെൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സർവേയിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌. തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം വിലയിരുത്തിയാണ് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് പട്ടിക തയ്യാറാക്കിയത്.

30 രാജ്യങ്ങളിലായി വിവിധ മേഖലകളിൽ ജോലി ചെയുന്ന 30,000ത്തിലധികം ആളുകൾക്കിടയിൽ സർവേ നടത്തിയാണ് മക്കിൻസി ഫലം പുറത്തുവിട്ടത്. തുർക്കിയുടെ സികോർ 78 ശതമാനമാണ്. ഇന്ത്യയുടേത് 76 ശതമാനവും ചൈനയുടേത് 75 ശതമാനവുമാണ്. ജപ്പാന്റെ സ്‌കോർ 25 ശതമാനം മാത്രമാണ്. ആഗോള ശരാശരി 57 ശതമാനമാണ്.

തൊഴിലും സുരക്ഷയും വാഗ്‌ദാനം ചെയ്യുന്നതിൽ ജാപ്പനീസ് വ്യവസായം പേരുകേട്ടതാണ്. എന്നാൽ, ജീവനക്കാർ സന്തുഷ്‌ടരല്ലെങ്കിൽ ജോലി മാറുന്നത് ഇവിടെ ബുദ്ധിമുട്ടാണെന്നാണ് സർവേ ഫലത്തിൽ നിന്ന് വ്യക്‌തമാകുന്നത്. മക്കിൻസിയുടെ റിപ്പോർട് പ്രകാരം ജോലി സ്‌ഥലത്ത്‌ നല്ല അനുഭവങ്ങളുള്ള തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെട്ടതാണ്. അവർക്ക് പുതിയ ആശയങ്ങൾ കൊണ്ടുവരാനും നല്ല പ്രകടനം കാഴ്‌ചവെക്കാനും കഴിയുന്നുവെന്നും സർവേ പറയുന്നു.

Most Read| ഇനി വെള്ളംകുടി മുട്ടും; സംസ്‌ഥാനത്ത്‌ വെള്ളക്കരവും കൂട്ടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE