‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി...
ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ...
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്
ന്യൂഡെൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തിൽ സമവായമാകാത്തതാണ് കടുത്ത നിലപട് സ്വീകരിക്കാൻ കാരണം. സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കും. പിതാവായ രാജേഷ് പൈലറ്റിന്റെ...
ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ....
ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും
ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം,...
ഹാസ്യ കലാകാരൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച മലയാള സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് റീഫോംഡ് ആഗ്‌ളിക്കൽ ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴര...
അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ
ചെന്നൈ: മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചു. ഇവിടെ കടുവാ സങ്കേതത്തിന്റെ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. 15 കിലോമീറ്റർ ഉള്ളിൽ മാത്രമേ ആനയെ...
കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷൻ വിട്ടപ്പോഴാണ് സംഭവം നടന്നത്. കമ്പാർട്ട്മെന്റിന് അകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്‌ളാസ്‌റ്റിക് സ്‌റ്റിക്കർ പൊളിച്ചെടുത്ത് അതിന്...








































