മാസപ്പടി കേസ്; ഇഡി അന്വേഷണം തുടരാൻ അനുമതി, ഹരജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ആശ്വാസം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡി അന്വേഷണത്തിന്...
വിദ്യാർഥിയെ ‘പാക്കിസ്‌ഥാനി’ എന്ന് വിളിച്ച് ആക്ഷേപം; വീഴ്‌ച സമ്മതിച്ച് സിബിഎസ്ഇ
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് ബോർഡ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറുകളും, അത് ചോദ്യം ചെയ്‌ത വിദ്യാർഥി നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പുനർ മൂല്യനിർണയ പോർട്ടലിലെ അപാകതകൾക്കെതിരെ...
വിദേശ പൗരൻമാർ ഉടൻ കീവ് വിടണം; കർശന നിർദ്ദേശവുമായി റഷ്യ
മോസ്‌കോ: യുക്രൈൻ തലസ്‌ഥാനമായ കീവിലുള്ള വിദേശ പൗരൻമാർക്ക് കർശന നിർദ്ദേശവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്‌ഥരോടും അന്താരാഷ്‌ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് മന്ത്രാലയം നിർദ്ദേശം...
നിർണായക ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ; വീണ്ടും യുഎസ് ആക്രമണം
ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണായക വിഷയങ്ങളിലെ ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ. സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം.
ഖത്തർ...
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരിക്ക്
കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പത്തുമല കശ്‌മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്.
ഷാജിയെ പരിക്കുകളോടെ മേപ്പാടി...
പ്ളസ് ടു പരീക്ഷാഫലം ഇന്ന്; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ ഫലപ്രഖ്യാപനവും ഇന്ന് മന്ത്രി...
പ്ളസ് വൺ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും...
ബലാൽസംഗക്കേസ്; എൽദോസിനെതിരെ മൊഴി മാറ്റിയെന്ന വാർത്ത തെറ്റെന്ന് പരാതിക്കാരി
തിരുവനന്തപുരം: മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതിയിൽ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാൽസംഗ...






































