‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....
ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക. കിലോമീറ്ററുകളോളം അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ വാഹന ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്....
വൈദേകം റിസോർട്ടിൽ റെയ്‌ഡ്; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ
കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനും ഭാര്യയ്‌ക്കും ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. കൊച്ചിയിൽ നിന്ന് എത്തിയ ആദായനികുതി ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. അതിനിടെ, വൈദേകം റിസോർട്ടിന്റെ...
ത്രിപുരയിലും നാഗാലൻഡിലും ബിജെപിക്ക് അധികാര തുടർച്ച
ന്യൂഡെൽഹി: ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച. സിപിഐഎം-കോൺഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോൺഗ്രസ് സഖ്യം...
ജഡ്‌ജിമാരുടെ പേരിൽ കോഴ; അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരായ അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ പുരോഗതി റിപ്പോർട് മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദ്ദേശം. എന്നാൽ, അന്തിമ...
വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസ്; അർജുൻ ആയങ്കിയ്‌ക്ക് ജാമ്യം
കൊച്ചി: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിൽ അർജുൻ ആയങ്കിയ്‌ക്ക് ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്‌സ്പ്രസിൽ വെച്ച് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌ത കേസിലാണ് അർജുൻ ആയങ്കിയെ അറസ്‌റ്റ്...
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം; സമിതി രൂപീകരിക്കാൻ ഉത്തരവ്- സുപ്രധാന വിധി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം നടത്താൻ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവർ ഉൾപ്പെട്ട കൊളീജിയം...
ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം; തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും, തൊഴിലാളികൾ എല്ലാം സംതൃപ്‌തരാണെന്നും മന്ത്രി...







































