ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ

By Trainee Reporter, Malabar News
Panakkad Sadikhali Shihab Thangal
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക. ജൂലൈ 15ന് ആണ് സിപിഎം സെമിനാർ ആരംഭിക്കുന്നത്. ആദ്യ സെമിനാർ കോഴിക്കോട് വെച്ചാണ് നടക്കുന്നത്.

രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിൽ സിപിഐഎം വിളിച്ചുചേർത്ത പ്രത്യേക കൺവെൻഷനിൽ മുസ്‌ലിം ലീഗിന് ക്ഷണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചിരുന്നു. എന്നാൽ, സെമിനാറിൽ പങ്കെടുക്കണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

അതേസമയം, ഏക സിവിൽ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്ന് വ്യക്‌തമാക്കി സമസ്‌ത രംഗത്തെത്തിയിരിക്കുകയാണ്. സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്‌ത സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്‌തമാക്കി. വിഷയത്തിൽ കോഴിക്കോട് നടത്തിയ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ സ്‌പെഷ്യൽ കൺവെൻഷൻ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്‌തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവെച്ചാണ് സിപിഎം ക്ഷണമെന്നാണ് കോൺഗ്രസ് വാദം.

Most Read: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE