ഏക സിവിൽ കോഡ്; തുടർസമര പരിപാടികൾക്ക് സമസ്‌ത- ഇന്ന് സ്‌പെഷ്യൽ കൺവെൻഷൻ

ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.

By Trainee Reporter, Malabar News
Jifri Thangal_malabar news
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ
Ajwa Travels

കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്‌ത. ഇന്ന് കോഴിക്കോട് സ്‌പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്‌ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ എതിർപ്പ് അറിയിച്ചു മുസ്‌ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്‌ട്രീയ കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിച്ചു പ്രക്ഷോഭം ആലോചിക്കും. സമസ്‌ത അതിന് നേതൃത്വം നൽകും. മറ്റു മതനേതാക്കളെയും സമീപിക്കും. എല്ലാ രാഷ്‌ട്രീയ കക്ഷികളും യോജിക്കണമെന്നും, ഇടതുപക്ഷം ഏക സിവിൽ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്‌തമാക്കി.

അതേസമയം, ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കുകിഴക്കൻ മേഖലയിലെ ക്രൈസ്‌തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗോത്രവിഭാഗങ്ങളെയും വടക്കുകിഴക്കൻ മേഖലയിലെ ക്രൈസ്‌തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു.

Most Read: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE