Sat, Aug 1, 2026
35.8 C
Dubai

കരുതലോടെ സ്‌കൂളിലേക്ക്; പുതിയ അധ്യയനം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കുന്നു. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഇന്ന് മുതൽ പതിവ് ക്രമത്തിൽ തുറക്കും. പ്രവേശനോൽസവത്തോടെയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം രാവിലെ...

വിജയ് ബാബു കൊച്ചിയിലെത്തും; ചോദ്യം ചെയ്‌ത്‌ വിട്ടയക്കാൻ തീരുമാനം

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചതോടെ...

മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു

മുംബൈ: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസായിരുന്നു. കൊൽക്കത്തയിലെ ഒരു സ്‌റ്റേജ് പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത...

സ്‌ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും അവകാശം ഒരുപോലെ; സുപ്രീം കോടതി

ന്യൂഡെൽഹി: സ്‌ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരുപോലെ അവകാശമുണ്ടെന്നും അവിടെനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീം കോടതി. സ്‌ത്രീകളുടെ പ്രവർത്തികളിൽ പരാതിയുണ്ടെങ്കിൽ മുതിർന്നവർ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് നിർദ്ദേശം നൽകാമെന്നും ജസ്‌റ്റിസുമാരായ...

മങ്കിപോക്‌സ്‌; രോഗികൾക്ക് ഐസൊലേഷൻ, മാർഗ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡെൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്‌സ്‌ കേസുകള്‍ വർധിച്ചു വരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക്...

ജോ ജോസഫിനെതിരെ അശ്ളീല പ്രചാരണം; കോൺഗ്രസ് പ്രവർത്തകനടക്കം രണ്ടുപേർ അറസ്‌റ്റിൽ

കൊച്ചി: തൃക്കാക്കര എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ രണ്ടു പേർ കൂടി അറസ്‌റ്റിൽ. അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരാണ് അറസ്‌റ്റിലായിരിക്കുന്നത്. നൗഫൽ കോൺ​ഗ്രസ്...

സിദ്ദു മൂസ്‌വാല കൊലപാതകം; ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്. പ്രതി മൻപ്രീതിനെ ഉത്തരാഖണ്ഡിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ പോലീസ് കസ്‌റ്റഡിയിലെടുത്ത ആറ് പേരിൽ...

ഇന്ത്യ-പാകിസ്‌ഥാന്‍ സിന്ധു നദീജല ചര്‍ച്ചകള്‍ അവസാനവട്ടത്തില്‍

ന്യൂഡെൽഹി: 1960ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം (ഐഡബ്ള്യുടി) വര്‍ഷം തോറും നടക്കുന്ന ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള സിന്ധു നദീജല ചര്‍ച്ചകള്‍ അവസാനവട്ടത്തില്‍. വാഗാ അതിര്‍ത്തിയിലൂടെ അഞ്ചംഗ പാകിസ്‌ഥാന്‍ പ്രതിനിധി സംഘം തിങ്കളാഴ്‌ച...
- Advertisement -