കാലാവസ്‌ഥ അനുകൂലമായാല്‍ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്
തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. ഇന്നലെ നഗരത്തിൽ മഴയൊഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം....
കോഴിക്കോട് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖയാണ് (44) മരിച്ചത്. ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് സംശയം. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും...
വരാനിരിക്കുന്നത് ആഗോള ഭക്ഷ്യക്ഷാമം; റഷ്യൻ അധിനിവേശത്തിൽ യുഎൻ മുന്നറിയിപ്പ്
വാഷിങ്‌ടൺ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍...
നീതിക്കായി കാത്ത് കേരളം; വിസ്‌മയ കേസിൽ വിധി തിങ്കളാഴ്‌ച
കൊല്ലം: വിസ്‌മയ കേസിൽ തിങ്കളാഴ്‌ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ജൂൺ 21ന് വിസ്‌മയയെ പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌ത്രീധനത്തിന്റെ...
റിഫയുടെ മരണം; മെഹ്‌നാസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിൽ കഴിയുകയാണ് മെഹ്‌നാസ്. അതിനാൽ തന്നെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ...
വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള...
താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്...
അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ട; തുറക്കില്ലെന്ന് കെഎസ്‌ഇബി
ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും അണക്കെട്ടുകളുടെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകൾ തൽകാലം തുറക്കേണ്ടതില്ല. നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
ഇടുക്കിയിൽ...







































