‘സിപിഐ നേതാക്കൾ വഞ്ചിച്ചു’; വൈക്കത്ത് പാർട്ടി കമ്മിറ്റി ഓഫീസിൽ കർഷകൻ ജീവനൊടുക്കി
കോട്ടയം: സിപിഐയെ പ്രതിക്കൂട്ടിലാക്കി കർഷകന്റെ ആത്‍മഹത്യ. വൈക്കം തലതാഴം സിപിഐ ഓഫീസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് കർഷകനായ പുളിക്കാശ്ശേരി ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം...
‘2018ലെ പ്രളയം മനുഷ്യ നിർമിതം’; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
കൊച്ചി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് കുഴൽനാടന്റെ ആരോപണം.
അന്നത്തെ ജലസേചന മന്ത്രിയായിരുന്ന ടി....
കേരളം ആർക്കൊപ്പം? ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്‌ച നീണ്ടുനിന്ന പോരാട്ട ചൂടിൽ ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്‌ഥാനാർഥികളും നേതാക്കളും...
യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ
ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണി നിലനിൽക്കെ, യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ. താൽക്കാലിക വെടിനിർത്തലല്ല, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം.
താൽക്കാലിക വെടിനിർത്തൽ...
തൂത്തുക്കുടി കസ്‌റ്റഡിക്കൊല; ഒമ്പത് പോലീസുകാർക്ക് വധശിക്ഷ
മധുര: തൂത്തുക്കുടി കസ്‌റ്റഡിക്കൊലയിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കേസാണിത്.
ഭാവിയിൽ കസ്‌റ്റഡി കൊലകൾ...
ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ രാജിവെച്ചു
കൊച്ചി: നിയമസഭാ വോട്ടെടുപ്പ് അടുത്തിരിക്കെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ പാർട്ടിയിൽ നിന്നും തന്റെ പദവിയിൽ നിന്നും രാജിവെച്ചു. ട്വന്റി ട്വിന്റി പാർട്ടിയുടെ എൻഡിഎ...
വയനാട് തുരങ്കപാത; നിർമാണം തടയാനാകില്ല, അപ്പീൽ തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി (വയനാട്) തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീം കോടതി. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
എല്ലാ വശങ്ങളും...
‘900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി; ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ’
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോർട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2021ലെ പ്രകടന പത്രികയിലെ 900...







































