സെൻസസ് 2027 നാളെ മുതൽ; ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണം
ന്യൂഡെൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്‌ക്ക് നാളെ തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ യഥാർഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011ന് ശേഷം കോവിഡ് പശ്‌ചാത്തലത്തിൽ...
‘രാജ്യത്ത് മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞു; ബസ്‌തർ വികസനത്തിന്റെ പാതയിൽ’
ന്യൂഡെൽഹി: രാജ്യത്ത് മാവോയിസ്‌റ്റ് ഭീഷണി ഒഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്‌റ്റ് ഭീഷണി മാർച്ച് 31ന് മുൻപ് തുടച്ചുനീക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർഥ്യമായെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ...
എഫ്‌സിആർഎ നിയമ ഭേദഗതി; കേന്ദ്രം പിന്തിരിയണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ഭേദഗതി ബില്ലിലെ ചില വ്യവസ്‌ഥകൾ രാജ്യത്തെ ന്യൂനപക്ഷ...
‘റബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം’
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി രാഹുൽ ഗാന്ധി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതായിരിക്കുമെന്നും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ...
ധൻരാജ് രക്‌തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്‌ണൻ
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ തെളിവുകൾ പുറത്തുവിട്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും പയ്യന്നൂരിലെ സ്വതന്ത്ര സ്‌ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്‌ണൻ. എംഎൽഎ ടിഐ....
ഇനി രാജ്യസഭയിൽ; ബിഹാറിൽ നിതീഷ് യുഗം അവസാനിച്ചു
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്‌ളേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ചാണ് രാജി.
മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ,...
സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി, പറയുന്ന സ്‌ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇനി സംവാദമായാലോ' എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി...
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; പ്രതി അറസ്‌റ്റിൽ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്ക് പോസ്‌റ്റ് വഴി അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശി...







































