Wed, Sep 9, 2026
35 C
Dubai

ചിറ്റൂരിന്റെ ‘അച്ചുവേട്ടൻ’ ഇനി ഓർമ; മുൻ എംഎൽഎ കെ. അച്യുതന് വിട

പാലക്കാട്: ചിറ്റൂരിന്റെ രാഷ്‌ട്രീയ, സാമൂഹിക, സഹകരണ മേഖലകളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. അസുഖബാധിതനായി ചികിൽസയിലിരിക്കെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനപ്രതിനിധി എന്ന...

പിഎം ശ്രീ പദ്ധതി; കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം

ന്യൂഡെൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം. മന്ത്രി തലത്തിലും ഉദ്യോഗസ്‌ഥ തലത്തിലും ചർച്ച നടത്താനാണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട് ലഭിച്ചാൽ ഉടൻ ചർച്ച...

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസം. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്‌താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു...

കരുവാറ്റ കൊലപാതകം; കുട്ടികളെ കസ്‌റ്റഡിയിൽ വിടും, അസാധാരണ ഉത്തരവ്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. 13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ്...

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 1996 മുതൽ 2016...

ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസിന് സമീപം പുതിയ 'വിലക്ക് മേഖല' (എക്‌സ്‌ക്ളൂഷൻ സോൺ) ഏർപ്പെടുത്താനാണ് ഇറാൻ ഒരുങ്ങുന്നത്. ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഇറാന്റെ...

ചിറയിൻകീഴ് തമ്മിലടി; രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ല. എംഎൽഎയുടെ പിഎയായ പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദ്ദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക...

ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി സംസ്‌ഥാനം വിട്ടു? ചുരുളഴിക്കാൻ പോലീസ്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് സൂചന. പ്രതിയും ഇതര...
- Advertisement -