വിദ്യാഭ്യാസ നയരൂപീകരണം; കുട്ടികൾക്കും അഭിപ്രായം രേഖപ്പെടുത്താം- മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനിമുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ്‌സിഇആർടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും...
ഡോക്‌ടറെ പീഡിപ്പിച്ച കേസ്; മലയിൻകീഴ് എസ്ഐക്ക് മുൻകൂർ ജാമ്യം
കൊച്ചി: വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എവി സൈജുവിന് ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഭർത്താവിനൊപ്പം വിദേശത്ത്...
വ്യാജ കേസിൽ ജയിലിലടച്ചു; എക്‌സൈസ് 2.5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
എറണാകുളം: കള്ളക്കേസിൽ കുടുക്കി 2 മാസം ജയിലിൽ അടച്ച കൊല്ലം സ്വദേശികൾക്ക് എക്‌സൈസ് നഷ്‌ടപരിഹാരം കൊടുക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വ്യാജ ചാരായം സൂക്ഷിച്ചെന്ന കുറ്റം ചുമത്തി 2006ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജയിലിടച്ചവർക്ക്...
ഇന്ത്യൻ-പാക് യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഐ ആൻഡ് ബി
ന്യൂഡെൽഹി: വ്യാജ വാർത്തകളും ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പോസ്‌റ്റ് ചെയ്‌തതിന് 18 ഇന്ത്യൻ യൂട്യൂബ് ചാനലുകൾക്കും പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള നാല് യൂട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (ഐ...
കടുത്ത പ്രതിസന്ധി; കെഎസ്ആർടിസി ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി
തിരുവനന്തപുരം: ഇന്ധനവില വർധന തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ ജീവനക്കാരെ കുറയ്‌ക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം...
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം,...
സോളാർ കേസ്; എംഎൽഎ ഹോസ്‌റ്റലിലെ സിബിഐ പരിശോധന പൂർത്തിയായി
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്‌റ്റലിൽ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. മൂന്ന് മണിക്കൂറിലധികം പരിശോധന നീണ്ടു നിന്നു. ഹൈബി ഈഡന്‍ എംഎൽഎ താമസിച്ചിരുന്ന നിളയിലെ 33, 34 നമ്പര്‍...
ഭൂമി തട്ടിപ്പ് കേസ്; ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മുംബൈ: 1,034 കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റാവത്തിന്റെ അലിബാഗിലെ ഭൂമിയും മുംബൈയിലെ ദാദറിലെ ഒരു ഫ്‌ളാറ്റും ആണ് കണ്ടുകെട്ടിയത്. ശിവസേന...







































