Sun, Aug 16, 2026
39 C
Dubai

പ്രതിസന്ധി രൂക്ഷം; പലായനം തുടർന്ന് ശ്രീലങ്കൻ ജനത, തമിഴ്‌നാട്ടിൽ ക്യാംപുകൾ

ചെന്നൈ: കടുത്ത ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്‌ത അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല. രാമേശ്വരത്ത് എത്തുന്ന അഭയാർഥികളെ ക്യാംപുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ എത്തിയ 15 അഭയാർഥികളെ...

ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...

പന്നിയങ്കരയിൽ ഇളവുകൾ നിർത്തി; ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. ഇന്ന്...

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസം​ഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സം​ഗമത്തിൽ പങ്കെടുക്കും. അതേസമയം,...

മുല്ലപ്പെരിയാർ; നിലപാടിലുറച്ച് തമിഴ്‌നാട്‌, വാദം തുടരാൻ കേരളം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹരജികളിൽ ഇന്നും വാദം തുടരും. സുപ്രീം കോടതിയിൽ കേരളം ഇന്നലെ ആരംഭിച്ച വാദമാണ് ആദ്യം പൂർത്തിയാവുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം പരിശോധന...

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ...

പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന

കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം...

ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി; പഞ്ചായത്ത് സെക്ഷൻ ക്ളർക്ക് പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ ക്ളർക്ക് വിജിലൻസ് പിടിയിൽ. ഹോം സ്‌റ്റേ ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ...
- Advertisement -