Mon, Aug 17, 2026
35 C
Dubai

കോവിഷീൽഡ്‌ വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്....

രോഗബാധ 596, പോസിറ്റിവിറ്റി 3.21%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,590 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 908 പേരും കോവിഡ് മരണം...

ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ,...

മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ...

പോലീസ് ജീപ്പിൽ നിന്നും ചാടി യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിലിരിക്കെ ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം കൃത്യമായി അന്വേഷിക്കുമെന്നും, സംഭവത്തിന്റെ നിജസ്‌ഥിതിയും...

മണിപ്പൂരിൽ രണ്ടാമൂഴം; എൻ ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരും

ന്യൂഡെൽഹി: മണിപ്പൂരിൽ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായി. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരാൻ തീരുമാനമായത്. നിലവിൽ തുടർച്ചയായി രണ്ടാം തവണയാണ് മണിപ്പൂരിൽ ബിജെപി...

കെഎസ്ആർടിസിക്ക് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; ഒരാൾ കസ്‌റ്റഡിയിൽ

ചങ്ങനാശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പർ ഫാസ്‌റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. സ്‌റ്റാൻഡിൽ നിർത്തി ബസ് എടുക്കുന്നതിനിടെയാണ്...

മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ  61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...
- Advertisement -