തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. കഴിഞ്ഞ മാസം 10ആം തീയതിക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്‌തത്. ശമ്പള വിതരണം വൈകുന്നതില്‍ യൂണിയനുകള്‍ക്ക് കടുത്ത അതൃപ്‌തിയുണ്ട്. ഇനിയും മുന്നോട്ടു പോകാന്‍ കഴിയാത്ത സ്‌ഥിതിയാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നത്.
രാജ്യത്തെ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു. ഇന്ധന വില വര്‍ധനവില്‍ പ്രതിവര്‍ഷം 500 കോടിയുടെ അധിക ചിലവ് ഉണ്ടാകുമെന്ന് ഇദ്ദേഹം പറഞ്ഞു. ചിലവ് കുറയ്‌ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.
അടുത്ത മാസം ശമ്പളം നല്‍കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. കെഎസ്ആര്‍ടിസിയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യമാണ് ഇപ്പോൾ. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറക്കേണ്ടിവരുമെന്ന് മന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം