Fri, Jun 26, 2026
34.4 C
Dubai

‘പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ല, ചർച്ച നടത്താൻ അനുവദിക്കാത്തതാണ് നാടകം’

ന്യൂഡെൽഹി: പാർലമെന്റിൽ നാടകം കളിച്ച് സഭ തടസപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദമോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നത് നാടകമല്ലെന്നും ചർച്ച നടത്താൻ അനുവദിക്കാതിരിക്കുന്നതാണ് നാടകമെന്നും പ്രിയങ്ക പ്രതികരിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവും...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്....

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കാവിൻമൂല മിടാവിലോട്‌ പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനി ആയിരുന്നു. 28ന്...

ചുവന്ന കാർ സിനിമാ താരത്തിന്റേത്? രാഹുൽ പാലക്കാട് വിട്ടത് അതിവിദഗ്‌ധമായി, റൂട്ട് അവ്യക്‌തം

പാലക്കാട്: ബലാൽസംഗ കേസിൽ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജില്ല വിട്ടത് അതിവിദഗ്‌ധമായെന്ന് വിവരം. ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ്. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ...

കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: കേരളത്തിൽ എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി സംസ്‌ഥാന എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്. കേരളത്തിൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഈ സാമ്പത്തികവർഷം...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി നോട്ടീസ്

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി ടിഎം തോമസിനും...

അതിജീവിതയെ സോഷ്യൽ മീഡിയ വഴി അപമാനിച്ച കേസ്; രാഹുൽ ഈശ്വർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന്...

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്

ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ബസുകളിൽ...
- Advertisement -