Tue, Sep 1, 2026
40 C
Dubai

സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കൽ; തീരുമാനം രാജേന്ദ്രന്റേത് എന്ന് കോടിയേരി

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന എസ് രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ...

കോവിഡ് ഇന്ത്യ; 10,846 രോഗമുക്‌തി, 33,750 രോഗബാധ, കേരളത്തിൽ 2,802 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,750 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 10,846 പേർ രോഗമുക്‌തി നേടിയപ്പോൾ 123 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ...

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ് രാജേന്ദ്രനെതിരായ നടപടി ചർച്ചയാകും

കുമിളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമിളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി...

പിടി തോമസിന്റെ ചിതാഭസ്‌മം വഹിച്ചുള്ള സ്‌മൃതിയാത്ര ഇന്ന്

തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കാര എംഎല്‍എ പിടി തോമസിന്റെ ചിതാഭസ്‌മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്ന് വിപി സജീന്ദ്രന്‍ ചിതാഭസ്‌മം...

വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്‌ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്‌ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ്...

പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാർഷ്‌ട്യത്തോടെ പെരുമാറിയെന്ന് മാലിക് ആരോപിച്ചു. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന്...

ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒമൈക്രോൺ വ്യാപനം കണക്കിലെടുത്ത് വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റെയ്ൻ കർശനമായി പാലിക്കണമെന്ന്...

രഞ്‌ജിത്ത് വധക്കേസ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി കസ്‌റ്റഡിയിൽ എടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്‌ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി. കേസിൽ നാല്...
- Advertisement -