യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി
ലഖ്‌നൗ: യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം...
‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍
ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു.
ഡെൽഹി മുഖ്യമന്ത്രി...
യുപിയില്‍ യുഎസിന് സമാനമായ വികസനം വരും; നിതിന്‍ ഗഡ്‌കരി
പ്രതാപ്‍ഗഡ്: ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ യുപിയെ അമേരിക്കയെ പോലെ വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജഗദീഷ്‌പൂര്‍, ബാബുഗഞ്ച്, ഉന്‍ചഹര്‍, അല്ലാപൂര്‍ ബൈപാസ് റോഡിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഗഡ്‌കരിയുടെ...
‘പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ പുറത്ത്’; തരൂരിനെതിരെ കെ സുധാകരൻ
കണ്ണൂർ: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എംപി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു....
മദ്യനിരോധനം ലംഘിച്ചു; ബിഹാറിൽ ഡോക്‌ടർ അറസ്‌റ്റിൽ
പാറ്റ്ന: ബിഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചു. അഭിഷേക് മുണ്ടു എന്ന ഡോക്‌ടറെയാണ് പോലീസ് പിടികൂടിയത്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അഭിഷേക് മുണ്ടു.
"നിരോധനം...
കിഴക്കമ്പലത്തെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ ഡിവൈഎസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രക്ഷപെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര...
എസ്എസ്എല്‍സി, പ്ളസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉൾപ്പടെ നിശ്‌ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍...
രഞ്‌ജിത്ത് കൊലക്കേസ്; ഒരാൾ പിടിയിലെന്ന് സൂചന
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്‌ഡിപിഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്ന് പിടികൂടിയെന്നാണ് സൂചന. രഞ്‌ജിത്ത് കൊലക്കേസിൽ സംസ്‌ഥാനത്തിന്...








































