സാങ്കേതിക തകരാർ; റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി

By Team Member, Malabar News
Special Arrangement For The Ration Distribution In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ ചില കടയുടമകൾ കടകൾ അടച്ചിട്ട് അസൗകര്യം സൃഷ്‌ടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രത്യേക സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ ഉച്ചവരെയും, ഏഴ് ജില്ലകളില്‍ ഉച്ചയ്‌ക്ക്‌ ശേഷവുമാണ് റേഷന്‍ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്‌ക്ക്‌ ശേഷവുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

സംസ്‌ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്‌തത്. സംസ്‌ഥാനത്തെ ഡേറ്റ സെന്ററിലെ തകരാർ മൂലമാണ് ഇപ്പോൾ റേഷൻ വിതരണം തടസപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ഈ സാങ്കേതിക പ്രശ്‌നം ഉണ്ടാകുന്നുണ്ടെന്നും, ഇതിന് ശാശ്വത പരിഹാരം വേണമെന്നുമാണ് റേഷൻകട വ്യാപാരികൾ ആവശ്യപ്പെടുന്നത്.

Read also: കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE