Sun, Nov 8, 2026
32 C
Dubai

സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉടൻ

കോഴിക്കോട്: സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍...

ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ ഉൽപാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനമായ കെഎംഎംഎൽ. ഈ പ്രതികൂല കാലഘട്ടത്തിലും അതിനെയൊക്കെ മറികടന്ന് 2020-21 സാമ്പത്തിക വർഷം 112 കോടി രൂപ ലാഭമുണ്ടാക്കി...

സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കണം; യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. സിദ്ദീഖിനെ മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക്...

മൻസൂർ വധക്കേസ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. ബോംബ് നിർമിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് സൂചന. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ...

കോവിഡ്; തമിഴ് സംവിധായകന്‍ തമിര അന്തരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന തമിഴ് സിനിമാ സംവിധായകന്‍ തമിര അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന തമിര ‘ആണ്‍ ദേവതെയ്, 'റെട്ടൈ സുഴി'...

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ

കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിലക്ക്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസും...

വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിന് തൊട്ടടുത്ത ദിവസവും ആഹ്ളാദ പ്രകടനത്തിന് നിരോധനം ഏർപ്പെടിത്തിയിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്‌ഥാങ്ങൾക്കും വിലക്ക് ബാധകമാകും. വിശദമായ...

ഇരയെ വിവാഹം കഴിച്ചു; 22കാരന് എതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്ത് 22 വയസുകാരന് എതിരായ പോക്‌സോ കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെ പേരിൽ പൊതുതാൽപര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് കെ...
- Advertisement -