ചരിത്രനേട്ടവുമായി കെഎംഎംഎൽ; കഴിഞ്ഞ വർഷം നേടിയത് 112 കോടിയുടെ ലാഭം

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ ഉൽപാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനമായ കെഎംഎംഎൽ. ഈ പ്രതികൂല കാലഘട്ടത്തിലും അതിനെയൊക്കെ മറികടന്ന് 202021 സാമ്പത്തിക വർഷം 112 കോടി രൂപ ലാഭമുണ്ടാക്കി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് കെഎംഎംഎൽ.

കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖലാ വ്യവസായ സ്‌ഥാപനം കെഎംഎംഎല്‍ കരസ്‌ഥമാക്കിയത് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണെന്ന് വ്യവസായമന്ത്രി ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 112 കോടി രൂപയുടെ ലാഭം നേടിയ സ്‌ഥാപനം 783 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിന് ഇടയിൽ കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് കെഎംഎംഎല്ലാണ്. അഞ്ചുവര്‍ഷത്തിനിടെ 530 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ ചൂണ്ടികാണിക്കുന്നു.

Read Also: വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE