വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

By Staff Reporter, Malabar News
vinayan-chemban-siju
Ajwa Travels

വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് അഭിനയിക്കുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്‌തുവെന്ന്‌ വിനയൻ പറഞ്ഞു. യുവതാരങ്ങളിൽ ശ്രദ്ധേയനായ സിജു വിൽസനാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്.

ഐതിഹാസിക നവോഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്‌ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്‌ണ, ബിബിൻ ജോർജ്, വിഷ്‌ണു വിനയ്, വിഷ്‌ണു ഗോവിന്ദ്, സ്‌ഫടികം ജോർജ്, സുനിൽ സുഗത എന്നിവർ ഉൾപ്പടെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നത്.

Read Also: അന്നു ആന്റണിയുടെ ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’; ചിത്രീകരണം ദുബായില്‍ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE