കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 15 വരെയാണ് വിലക്ക്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസും നീട്ടിവെച്ചതായും റിപ്പോർട്ടുണ്ട്.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കാൻ ഓസ്ട്രേലിയ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്ളാന്റ് സംസ്‌ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷാ സമിതി ചൊവ്വാഴ്‌ച യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
Also Read: വോട്ടെണ്ണല്‍ ദിനം ആഹ്ളാദ പ്രകടനം വേണ്ട; വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍