130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിൽസയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ....
തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം; നിഷേധിച്ച് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണ്....
സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ
തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ...
കൊച്ചിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായി
കൊച്ചി: മൽസ്യ ബന്ധനത്തിന് പോയ 11 പേരെ കാണാതായതായി പരാതി. മേഴ്സിഡസ് എന്ന ബോട്ടിൽ കൊച്ചിയിൽ നിന്ന് മീൻ പിടിക്കാനായി പോയവരെയാണ് കാണാതായത്.
ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മൽസ്യ തൊഴിലാളികൾ പറഞ്ഞു....
കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർടിപിസിആർ...
രാഷ്ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ
ന്യൂഡെൽഹി: രാഷ്ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
"സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ...
യുപിയിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് ആദിത്യനാഥ്
ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി. വിവിധ ദിനപത്രങ്ങളുടെ പത്രാധിപൻമാരുമായി...
രാജ്യത്ത് 551 ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കാൻ തുക അനുവദിച്ചു
ന്യൂഡെൽഹി: രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിങ് ആഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ ഉൽപാദന പ്ളാന്റുകൾ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചു. പിഎം കെയേഴ്സ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിലവിലെ അടിയന്തിര സാഹചര്യം...








































