തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം; നിഷേധിച്ച് ബിജെപി

By News Desk, Malabar News
PK-Krishnadas
പികെ കൃഷ്‌ണദാസ്
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സംസ്‌ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്‌ഥാന രഹിതമാണ്. തിരഞ്ഞെടുപ്പിൽ കള്ളപ്പണമോ കുഴൽപ്പണമോ ബിജെപി ഒഴുക്കിയിട്ടില്ലെന്നും പികെ കൃഷ്‌ണദാസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൃശൂരിൽ കാറിൽ കൊണ്ടുപോവുക ആയിരുന്ന 3.5 കോടി രൂപ വാഹനാപകടം സൃഷ്‌ടിച്ച് തട്ടിയെടുത്തെന്ന പരാതിയിലെ പോലീസ് അന്വേഷണവും, തുടർന്ന് വന്ന വാർത്തകളുമാണ് ബിജെപിക്കെതിരെ സിപഐഎം ആരോപണം ഉന്നയിക്കാൻ കാരണം.

National News: സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE