രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ...
കോവിഡ് വ്യാപനം; സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെക്കാൻ കടുത്ത സമ്മർദ്ദം
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10, 12 ക്ളാസുകളിലെ ബോർഡ് പരീക്ഷകൾ നീട്ടിവെക്കാൻ സിബിഎസ്ഇക്കുമേൽ കടുത്ത സമ്മർദ്ദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന്...
ലോക്ക്‌ഡൗൺ ആശങ്ക; സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപ്പലായനം
ന്യൂഡെൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് കൂട്ടപ്പലായനം. ലോക്ക്‌ഡൗൺ ആശങ്കയും തൊഴിലില്ലായ്‌മയും കാരണം കിട്ടുന്ന വാഹനങ്ങളിൽ സ്വന്തം നാട്ടിലേക്ക് എത്തിച്ചേരാനുള്ള ഓട്ടത്തിലാണ് അതിഥി തൊഴിലാളികൾ. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ...
1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം...
ബോംബ് ഭീഷണി കേസ്; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും. ഇതിനായി നടപടികൾ...
കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി
ന്യൂഡെൽഹി : കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാനായി രാജ്യങ്ങളെല്ലാം പരിശ്രമിക്കുകയാണ്. നേരത്തെ ഉണ്ടായ പിഴവുകൾ പരിഹരിച്ചുകൊണ്ട് രോഗ്യവ്യപനം ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമങ്ങൾ...
കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര. ബുധനാഴ്‌ച മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ബുധനാഴ്‌ച രാത്രി 8 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
കർണാടക ആർടിസി പണിമുടക്ക്; അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലം
ബെംഗളൂരു : ശമ്പള വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്‌ചിതകാല ബസ് പണിമുടക്ക് ഒരാഴ്‌ച പിന്നിടുന്നു. ഇതോടെ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലേക്കുള്ള അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലമായി കിടക്കുകയാണ്. സാധാരണയായി ഉഗാഡി,...








































