1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം

By Trainee Reporter, Malabar News
kerala school students
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം മൂലം ക്ളാസ് റൂം അധ്യയനം നടക്കാതെ പോയതിനാൽ കൈറ്റ് വിക്‌ടേഴ്‌സ്‌ ചാനൽ നടത്തിയ ഡിജിറ്റൽ പഠനപ്രവർത്തനങ്ങളിൽ നിരന്തര വിലയിരുത്തലും വർഷാന്ത വിലയിരുത്തലും നടത്തി കുട്ടികൾക്ക് ഗ്രേഡ് നൽകും.

ഓരോ സ്‌കൂളിലും ഓരോ വിഷയത്തിന്റെയും സബ്‌ജക്‌ട് കൗൺസിൽ അല്ലെങ്കിൽ  റിസോഴ്‌സ്‌ ഗ്രൂപ്പ് ചേർന്ന് വിലയിരുത്തി സ്‌കോർ നൽകണം. വിക്‌ടേഴ്‌സ്‌ ചാനൽ വഴി സംപ്രേക്ഷണം ചെയ്‌ത ഫസ്‌റ്റ് ബെൽ ക്‌ളാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടാക്കിയ ഉൽപ്പന്നങ്ങൾ, യൂണിറ്റ് വിലയിരുത്തൽ എന്നിവയെ അടിസ്‌ഥാനപ്പെടുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ് നൽകേണ്ടത്. വീഡിയോ ക്ളാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനകുറിപ്പുകൾ നിരന്തര വിലയിരുത്തലിന് അടിസ്‌ഥാനമാക്കാം. അധ്യാപകർ നൽകിയ അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാം.

പഠനകാര്യത്തിൽ കുട്ടികൾ എവിടെ നിൽക്കുന്നുവെന്ന് അറിയാനായിരിക്കും വർഷാന്ത വിലയിരുത്തൽ നടത്തുന്നത്. ഇതിനായി പ്രത്യേകമായി തയാറാക്കിയ പഠനമികവ് രേഖ കാർഡ് രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാകും. ഈ കാർഡുകളിൽ നിന്ന് കുട്ടിയുടെ സാധ്യതക്ക് അനുസരിച്ച് പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കാം.

പൂർത്തിയാക്കുന്നവയിൽ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് സ്‌കോർ നൽകേണ്ടത്. ബിആർസികളിൽ ലഭ്യമാക്കുന്ന പഠനമികവ് രേഖ ഹെഡ്‍മാസ്‌റ്റർമാരുടെ ഉത്തരവാദിത്തത്തിൽ ലഭ്യമാക്കണം. പഠനമികവ് രേഖ മെയ് പത്തിനകം തിരികെ വാങ്ങുകയും അധ്യാപകർ സ്‌കോർ നൽകുകയും ചെയ്യണം.

Read also: കോവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE