‘ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയണം’; അഭ്യര്‍ഥിച്ച് കെജ്‌രിവാൾ
ഡെൽഹി: ഡെൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമായ സ്‌ഥിതിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
കോവിഡ് വാക്‌സിൻ എടുത്തവരും...
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മാംഗോ ജ്യൂസിൽ കലർത്തി സ്വർണക്കടത്ത്
കൊച്ചി : എറണാകുളത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്....
പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ല; തടസപ്പെടുത്തരുത് എന്ന് ടിഎൻ പ്രതാപൻ എംപി
തൃശൂർ: പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്‌തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.
തൃശൂർ പൂരം നടത്തുന്നത് തടസപ്പെടുത്തരുത്...
പൂരം പ്രദർശനം; ഉൽഘാടനം നിർവഹിച്ച് മന്ത്രി എസി മൊയ്‌തീൻ
തൃശൂർ : തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിന് തിരി തെളിഞ്ഞു. മന്ത്രി എസി മൊയ്‌തീനാണ് പൂരം പ്രദർശനം ഉൽഘാടനം ചെയ്‌തത്. ഉൽഘാടനം പൂർത്തിയായെങ്കിലും പ്രദർശനത്തിന് ആവശ്യമായ സ്‌റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ...
രാജ്യത്ത് വാക്‌സിൻ വിമുഖത തുടരുന്നു; രോഗവ്യാപനം കുറക്കാൻ ഡെൽഹിയിൽ കർശന നിയന്ത്രണം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുകയാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം അടക്കമുള്ള മിക്ക സംസ്‌ഥാനങ്ങളിലും ഇത് പ്രകടമാണെന്ന് മന്ത്രാലയം അറിയിച്ചു. ആളുകൾക്കിടയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന വിമുഖത...
‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ
പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്‌സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ...
കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ ഒന്നരലക്ഷം കടന്ന് കേസുകൾ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ ഒന്നരലക്ഷം കടന്നു. 1,52,879 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ്...
ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കുന്നില്ല; സിനിമാ സംഘടനകൾക്ക് നേരെ കാർക്കിച്ച് തുപ്പി ഹരീഷ് പേരടി
പാലക്കാട്: കടമ്പഴിപ്പുറത്ത് സംഘപരിവാർ പ്രവർത്തകർ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനക്ക് എതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
കേരളത്തിൽ ഒരു മലയാള സിനിമയുടെ...








































