Tue, Nov 10, 2026
28 C
Dubai

തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ സിപിഎം പ്രവർത്തവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കളുടെ അറിവോടെയാണ് അക്രമം നടക്കുന്നത്. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന...

‘സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്‌തുതകളുണ്ട്’; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ഇഡിക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നതാണ്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്‌തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ...

പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കണ്ണൂർ: ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ്...

കോവിഡ് വാക്‌സിൻ ക്ഷാമം; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്‌ട്ര

മുംബൈ: വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ പലയിടത്തും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സതാര ജില്ലയിൽ വാക്‌സിൻ ഇല്ലാത്തതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതായി ജില്ലാ പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ഗൗഡ...

മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ തമിഴ്‌നാട്ടിൽ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്‌റ്റൽ പൊലീസ് പിടികൂടിയത്. രണ്ട് പേരേയും കേന്ദ്ര...

കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ്...

മഹാരാഷ്‌ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; വിവാദത്തിൽ ഗതാഗത മന്ത്രിയെയും ഉൾപ്പെടുത്തി സച്ചിൻ വാസെ

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ എൻഐഎ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി. മന്ത്രിമാരുൾപ്പെട്ട വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച്...

കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ...
- Advertisement -