കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി

By Syndicated , Malabar News
murukan kattakkada
Ajwa Travels

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലെയാണ് കവിക്കെതിരെ ഭീഷണി ഉയർന്നത്.

ഭീഷണി വന്നത് മഹാരാഷ്‍ട്രയിൽ നിന്നാണെന്ന് കവി പറഞ്ഞു. അത്തരത്തിൽ ഒരു കവിത എഴുതിയത് തെറ്റായിപ്പോയെന്നും ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചു എന്നുമായിരുന്നു ഭീഷണി. ഇത്തരം കവിതകൾ എഴുതരുതെന്നും ആവർത്തിച്ചാൽ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നും ഭീഷണിപെടുത്തി. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നും സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.

Read also: മുസ്‌ലിം ലീഗിന്റേത് പ്രാകൃതമായ നടപടി; എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE