Thu, Sep 10, 2026
40 C
Dubai

മലയോര മേഖലയിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ അതിതീവ്ര മഴ തുടരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയുയർത്തുന്നു. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിൽ വെള്ളം...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വിലക്കുറവ് പ്രകാരം ഡെൽഹിയിലെ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി, മൂന്നുമരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. മൂന്നുമരണം റിപ്പോർട് ചെയ്‌തു. തൊടുപുഴയ്‌ക്കടുത്ത് കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന്...

കാവേരി നദീജല തർക്കം; കർണാടകയിൽ ഓഗസ്‌റ്റ് 13ന് ബന്ദ്, ‘ജനനായകൻ’ ഷോകൾ റദ്ദാക്കി

ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമായി. തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്‌ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം...

ഓറഞ്ച് അലർട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെയും അവധി

കൽപ്പറ്റ: കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. അങ്കണവാടികൾ, മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ളാസുകൾ,...

ലോട്ടറി തൊഴിലാളികൾക്ക് ഓണം ഉൽസവ ബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്‌ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉൽസവ ബത്തയായി 8500 രൂപയും...

സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ; എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ...

മുത്തങ്ങ ഭൂസമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതേവിട്ടു

കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. കൊലപാതകം നടത്തിയ കേസിലെ രണ്ടാം പ്രതി അശോകൻ നേരത്തെ...
- Advertisement -