Thu, Nov 12, 2026
30 C
Dubai

സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ദിവസവും 10 രൂപ തോതിലാണ് കോഴിഇറച്ചി വില വര്‍ധിക്കുന്നത്. പതിവില്‍ നിന്ന്...

ഐഎസ്എൽ പ്ളേ ഓഫിന് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ഗോവ മുംബൈക്ക് എതിരെ

ഗോവ: ഐഎസ്എൽ കിരീട വിജയികളെ അറിയാൻ നാല് മൽസരങ്ങൾ മാത്രം ശേഷിക്കെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ സെമിയിലെ ഒന്നാം പാദ മൽസരത്തിൽ കരുത്തരായ മുംബൈ സിറ്റിയും എഫ്‌സി ഗോവയും...

‘മുഖ്യമന്ത്രി ചെയ്‌തത് രാജ്യദ്രോഹകുറ്റം; ഡോളർ കടത്തിൽ സിപിഎം- ബിജെപി ഒത്തുകളി’

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയ്‌തത് രാജ്യദ്രോഹ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞത്...

ലാവ്‌ലിൻ കേസ്; പരാതിക്കാരൻ ഇഡിക്ക് മുൻപിൽ ഹാജരായി

കൊച്ചി: ലാവ്‌ലിൻ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. 2006ൽ നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ ഉണ്ടാവുന്നത്. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി...

ഡോളര്‍ കടത്ത്; മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി

കൊച്ചി: ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്‌റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും മൂന്ന് മന്ത്രിമാർക്കും...

മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി

കണ്ണൂർ: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടിച്ചെടുത്തു. 18 കിലോ സ്വർണമാണ് പൂഴിത്തല ചെക്ക്പോസ്‌റ്റിൽ വെച്ചുനടന്ന പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആയിരുന്നു പരിശോധന. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്....

റിപ്പബ്ളിക് ദിനത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ല; ദുരൂഹതയെന്ന് കര്‍ഷക സംഘടനകൾ

ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ. ഇവര്‍ കസ്‌റ്റഡിയിൽ ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. വീടുകളിലും എത്തിയിട്ടില്ല എന്നതാണ് ആശങ്ക ഉളവാക്കുന്ന കാര്യം. റിപ്പബ്ളിക് ദിനത്തിൽ ലക്ഷത്തിലധികം...

ബൈഡന് വിശ്വാസം ഇന്ത്യക്കാരെ; വിവിധ സ്‌ഥാനങ്ങളിൽ നിയമിച്ചത് 55 ഇന്ത്യൻ വംശജരെ

വാഷിംഗ്‌ടൺ: യുഎസ്‌ പ്രസിഡണ്ടായി ജോ ബൈഡന്‍ സ്‌ഥാനമേറ്റ് ‌ 50 ദിവസം പിന്നിടുകയാണ്‌. അധികാരത്തിൽ എത്തിയത് മുതല്‍ ഇന്ത്യന്‍ വംശജരെ നിര്‍ണായക സ്‌ഥാനങ്ങളില്‍ നിയമിക്കുന്നത്‌ ജോ ബൈഡന്‍ തുടരുകയാണ്‌. 55 ഇന്ത്യന്‍ വംശജരെയാണ്‌...
- Advertisement -