കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ. കോളേജുകൾ, പ്രഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ,...
ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ 4 മരണം, ഒട്ടേറെപ്പേരെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് മരണം. അമ്പതിലേറെ പേരെ കാണാനില്ലെന്നാണ് വിവരം. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്നും കുത്തിയൊഴുകിവന്ന പ്രളയജലം...
സുരക്ഷയ്‌ക്ക് ഭീഷണി; യുഎസുമായുള്ള ആണവക്കരാറിൽ നിന്ന് പിൻമാറി റഷ്യ
മോസ്‌കോ: യുഎസുമായുള്ള ആണവക്കരാറിൽ നിന്ന് പിൻമാറി റഷ്യ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സമ്മർദ്ദം ശക്‌തമാക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം. 1987ൽ യുഎസുമായി ഒപ്പുവെച്ച ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ളിയർ ഫോഴ്‌സസ് (ഐഎൻഎഫ്) കരാറിൽ...
ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തു; വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമം
ആലപ്പുഴ: ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അടൂരിലെ സ്വകാര്യ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. കോതമംഗലത്ത് വിദ്യാർഥിയായ യദു കൃഷ്‌ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം- അങ്കമാലി റൂട്ടിൽ സർവീസ്...
ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത് നെതന്യാഹു; സൈന്യത്തിന് എതിർപ്പ്
ടെൽ അവീവ്: ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ പ്രതിരോധ സേനയ്‌ക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക്...
ഹോസ്‌റ്റലുകളും പിജികളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; ഇടനിലക്കാരി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽ നിന്ന്...
മലയാളി ദമ്പതികൾ പ്രതികളായ ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ഏറ്റെടുത്ത് സിഐഡി
ബെംഗളൂരു: മലയാളി ദമ്പതികൾ പ്രതികളായ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പോലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ...
സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി,...







































