Sat, Nov 14, 2026
28 C
Dubai

അരുവിക്കരയില്‍ വൃദ്ധയെ കൊലപ്പെടുത്തിയത് മകന്‍; പ്രതി അറസ്‌റ്റില്‍

തിരുവനന്തപുരം : അരുവിക്കരയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്‌തമാക്കി. വൃദ്ധയെ അവരുടെ മകന്‍ തന്നെയാണ് കൊലപ്പെടുത്തിയത്. മകന്‍ ഷിബു സംഭവത്തില്‍ കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി....

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,01,87,850; 24 മണിക്കൂറിനിടെ 18,732 പുതിയ രോഗബാധിതര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 18,732 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ച ആകെ രോഗ ബാധിതരുടെ എണ്ണം 1,01,87,850 ആയതായി ആരോഗ്യ കുടുംബക്ഷേമ...

കര്‍ഷക സമരം ശക്‌തമാകുന്നു; മന്‍ കീ ബാത് പരിപാടി ബഹിഷ്‌കരിക്കും

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം 32ആം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച കര്‍ഷകര്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍...

ഇടുക്കിയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പരിശോധന ശക്‌തം

ഇടുക്കി: ജില്ലയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചതായാണ് വിവരം. പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്....

തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ

തൃശൂർ: തൃശൂര്‍ കോര്‍‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാകും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള സിപിഎം...

ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം വീണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...

ജാര്‍ഖണ്ഡില്‍ 5 നക്‌സലുകള്‍ പിടിയില്‍; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ഗുംല: അഞ്ച് നക്‌സലുകളെ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു. അറസ്‌റ്റിലായവര്‍ ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി)യില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്നും ഇവരില്‍...

അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്

പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27)ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ്...
- Advertisement -