Sun, Nov 15, 2026
23 C
Dubai

കൊച്ചി കോർപ്പറേഷൻ; എൽഡിഎഫ് മേയർ സ്‌ഥാനാർഥിക്ക് വിജയം 

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്‌ഥാനാർഥി വിജയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എളമക്കര നോർത്ത് ഡിവിഷൻ 33 ൽ നിന്നും എൽഡിഎഫ് മേയർ സ്‌ഥാനാർഥിയായിരുന്ന എം അനിൽകുമാറാണ് വിജയം സ്വന്തമാക്കിയത്. അതേസമയം...

40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ്...

പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...

പിണറായിയില്‍  രണ്ടാം സ്‌ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിന് വിജയിച്ചപ്പോള്‍  രണ്ടാം സ്‌ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത്...

കീഴാറ്റൂരിൽ വയൽകിളികൾക്ക് തോൽവി

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡാണ് കീഴാറ്റൂർ. കീഴാറ്റൂർ സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ സ്‌ഥാനാർഥി. എൽഡിഎഫ് സ്‌ഥാനാർഥിയാണ്...

റിട്ടേണിംഗ് ഓഫീസർ വൈകിയെത്തി; വോട്ടെണ്ണൽ വൈകി തിരുവില്വാമല പഞ്ചായത്ത്

തൃശൂർ : ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകിയതോടെ വോട്ടെണ്ണൽ വൈകുന്നു. രാവിലെ 7 മണിക്ക് എത്തേണ്ട ഓഫീസർ എത്തിയത് രാവിലെ 8.30 നാണ്. ഇതോടെ വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. റിട്ടേണിംഗ്...

കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം

കൊച്ചി: കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി ട്വന്റി സ്‌ഥാനാർഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍  ട്വന്റി ട്വന്റി വിജയിച്ചു. അഞ്ച്...

ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്‌തമായ മുൻതൂക്കം

ഒഞ്ചിയം: വടകര ഒഞ്ചിയം പഞ്ചായത്ത് ആർഎംപി മുന്നിൽ. സംസ്‌ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്‌തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ്...
- Advertisement -