Tue, Nov 17, 2026
25 C
Dubai

ശിവശങ്കര്‍ ഹൈക്കോടതിയില്‍; ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഇഡിക്ക്...

ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ

ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...

രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍; ഉല്‍ഘാടനം നാളെ

ആലപ്പുഴ: സംസ്‌ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടെ ഉല്‍ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്‌സി ആലപ്പുഴയില്‍ യഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്....

ജോസ് കെ മാണി ഇടതിനൊപ്പം, നയം വ്യക്‌തമാക്കി; എംപി സ്‌ഥാനം രാജിവെക്കും

കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺ​ഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ...

ഡെല്‍ഹിയില്‍ വായുനിലവാരം ഏറ്റവും മോശം അവസ്‌ഥയിലേക്ക്

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം 8 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്‌ഥയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 322 പോയിന്റാണ് വായുനിലവാര സൂചിക ഡെല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ ഫലപ്രദമായില്ലെന്നാണ് സൂചനകള്‍. കാറ്റിന്റെ വേഗത...

ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസ്; വിദ്യാർഥിനി മൊഴി മാറ്റി

ലഖ്‌നൗ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിൻമയാനന്ദിന് എതിരായ ബലാൽസം​ഗ കേസിൽ മൊഴിമാറ്റി പരാതിക്കാരിയായ നിയമ വിദ്യാർഥിനി. പ്രത്യക എംഎൽഎ-എംപി കോടതിയിലാണ് വിദ്യാർഥിനി മൊഴിമാറ്റിയത്. കോടതിയിൽ ഹാജരായ വിദ്യാർഥിനി ചിൻമയാനന്ദിന് എതിരെ...

കശ്‌മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ മുഫ്‌തി

ശ്രീന​ഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തി. 14 മാസത്തെ തടവു ജീവിതത്തിനു...

ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം

ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച...
- Advertisement -