ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം

By Desk Reporter, Malabar News
Asaduddin-Owaisi_2020-Oct-14
എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി സംഭവ സ്‌ഥലം സന്ദർശിക്കുന്നു
Ajwa Travels

ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രി 11 മണിയോടെ ബന്ദ്‌ലഗുഡയിലെ മുഹമ്മദിയ ഹിൽ‌സിൽ ആണ് അപകടം ഉണ്ടായത്.

10ഓളം വീടുകൾക്ക്​​ മുകളിലേക്ക്​ ചുറ്റുമതിൽ തകർന്നു വീഴുകയായിരുന്നു. നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ്​ റിപ്പോർട്ട്. പോലീസ്​ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ അഞ്ച് പേരും വിവിധ കുടുംബങ്ങളിൽ നിന്നുള്ള നാല് പേരുമാണ് മരിച്ചതെന്ന് അസിസ്‌റ്റന്റ്‌ കമ്മീഷണർ എംഎ മജീദ് പറഞ്ഞു.

Kerala News:  സംസ്‌ഥാനത്ത് കനത്ത മഴ തുടരും; ശക്‌തമായ ഇടിമിന്നലിന് സാധ്യത

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. തെലങ്കാനയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട്​ 12 പേർ മരിച്ചു. തുടർച്ചയായി പെയ്‌ത മഴയെത്തുടർന്ന് സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE