മെസ്സിയുടെ പേരിൽ തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ...
ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം ഈമാസം 25നകം, പിഎസ് പ്രശാന്തിന് ജാമ്യം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഈമാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്....
മോഷ്‌ടിച്ച ബൈക്കുമായി കടന്നുകളയവേ അപകടം; രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: ജില്ലയിലെ കൈചൂണ്ടിമുക്കിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മോഷ്‌ടിച്ച ബൈക്കുമായി അമിതവേഗത്തിൽ പോകവെയാണ് അപകടം ഉണ്ടായത്. മൂന്ന് യുവാക്കളാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്ന്...
കാന്തപുരത്തിന്റെ പ്രസ്‌താവന ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധം; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. സ്‌ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പരാമർശം ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമാണെന്നാണ്...
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് വിദഗ്‌ധ സമിതി. ഇക്കാര്യം പരിഗണിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
ഇന്നലെ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിനിധികൾ ശക്‌തമായ...
ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ
തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) അറസ്‌റ്റിൽ. വാകയാർ മ്‌ളാന്തടം പുത്തൻവീട് എംആർ റാണി ലക്ഷ്‌മിയെയാണ് (37) കോന്നി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സീതത്തോട്,...
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എന്നാൽ, ഇത് സ്‌ഥാപിക്കുന്നതിനായി...
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകീട്ട് ഏഴിനും 12നുമിടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴിനും രാത്രി 12നുമിടയിലാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യത. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ്...








































