‘ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരം ആണവായുധം’; നയം പരിഷ്‌കരിച്ച് റഷ്യ
മോസ്‌കോ: ആണവ നയത്തിൽ നിർണായക മാറ്റം വരുത്തി റഷ്യ. യുക്രൈനുമായുള്ള സംഘർഷത്തിനിടെയാണ് ആണവ പരിഷ്‌കാരങ്ങൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ അംഗീകാരം നൽകിയത്.
യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്‌തമായ സന്ദേശം നൽകുന്ന പുതിയ നയം,...
സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യം; അന്വേഷണത്തിന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം
പാലക്കാട്: സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ്...
മഹാരാഷ്‌ട്രയിൽ നാടകീയ സംഭവങ്ങൾ; 5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ
മുംബൈ: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാരാഷ്‌ട്രയിൽ നാടകീയ സംഭവങ്ങൾ. അഞ്ചുകോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി മഹാരാഷ്‌ട്രയിൽ ബിജെപി നേതാവ് പിടിയിലായി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെയാണ് മുംബൈ...
തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം; പരാതി പരിശോധിക്കേണ്ടത് വകുപ്പ് സെക്രട്ടറി- ഹൈക്കോടതി
കൊച്ചി: തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ നീക്കത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ്...
നിർണായകമായത് ബസിൽ കളഞ്ഞ ഫോൺ; വിജയലക്ഷ്‌മിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി
ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്‌മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്‌മി തിരോധനക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം...
‘പരാതി നൽകിയത് 8 വർഷത്തിന് ശേഷം’; ബലാൽസംഗ കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അതിജീവിതയായ നടി സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം...
പാലക്കാടിനെ ഇളക്കിമറിച്ചു കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നാളത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്.
വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും...
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായമില്ല; വയനാട്ടിൽ നാളെ ഹർത്താൽ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ എൽഡിഎഫും യുഡിഎഫും വയനാട്ടിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി,...







































