Sat, Jul 25, 2026
36.2 C
Dubai

സംസ്‌ഥാനത്ത്‌ മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ...

ഉത്തർപ്രദേശ് മെഡിക്കൽ കോളേജിൽ തീപിടിത്തം; പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. യുപിയിലെ ഝാൻസി മഹാറാണി ലക്ഷ്‌മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നു; വയനാട്ടിൽ 19ന് ഹർത്താൽ

കൽപ്പറ്റ: 19ന് (ചൊവ്വാഴ്‌ച) വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്‌തു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെയാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കടകളും സ്‌ഥാപനങ്ങളും ഉൾപ്പടെ...

മണ്ഡലവിളക്കിനായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വൈകുന്നേരം നാലുമണിക്കാണ് നട തുറന്നത്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര്...

ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി...

വയനാടിന് പ്രത്യേക സാമ്പത്തിക സഹായം; ഈ മാസം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ നിലപാട് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര...

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് മിന്നും ജയം

കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതു സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ഡിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പ്രതിപക്ഷ സഖ്യമായ സമാഗി...

വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്‌ഥാനം; വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസ്- നിയന്ത്രണങ്ങൾ ഇവ

ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് ഡെൽഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട് പ്രകാരം വായുനിലവാര സൂചിക (എക്യുഐ) 409ൽ എത്തി. ഡെൽഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ...
- Advertisement -