യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലം ചെയ്‌തു
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) കാലം ചെയ്‌തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. രണ്ടു...
സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്.
24 മണിക്കൂറിൽ 115.6...
വ്യവസ്‌ഥകളോടെ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാർ; ഹിസ്ബുല്ല നേതാവ്
ടെഹ്‌റാൻ: വ്യവസ്‌ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്‌ഥകളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ല തലവൻ വ്യക്‌തമാക്കിയത്.
ഇസ്രയേൽ സുരക്ഷാ...
കാലിന് വയ്യായിരുന്നു, പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; സുരേഷ് ഗോപി
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും...
യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതൽ കർശന പരിശോധനയും പിഴയും
അബുദാബി: യുഎഇയിൽ രണ്ടുമാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ കർശന മുന്നറിയിപ്പുമായി അധികൃതർ. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്‌ഥാപനത്തിന് നാളെ മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ഫെഡറൽ അതോറിറ്റി...
ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം; മൂന്നുപേർക്ക് ഗുരുതര പരിക്ക്
കൊച്ചി: ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ...
ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ...
തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്‌ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹരജി ഫയലിൽ...








































