Fri, Sep 11, 2026
38 C
Dubai

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്, ഉത്തരവിറക്കി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയം ക്രൈം ബ്രാഞ്ചിന് വിടാൻ...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലേക്കാണ് തകർന്നു വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ളാറ്റ്‌ഫോമിലെ വൈദ്യുതി റദ്ദാക്കി. ഇതോടെ ട്രെയിൻ സർവീസുകൾ വൈകും. കോഴിക്കോട്-കണ്ണൂർ...

പെരുമ്പാവൂരിൽ ആൾക്കൂട്ട വിചാരണ; യുവാക്കളുടെ തല മുണ്ഡനം ചെയ്‌തു, കേസ്

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ. പെരുമ്പാവൂർ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തല മുണ്ഡനം ചെയ്‌തതായാണ് പരാതി. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം....

കള്ളാടി മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; 3 പേർക്കായി തിരച്ചിൽ

കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ ഒരു മൃതദേഹം...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിക്ക് ഉൾപ്പടെ പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്....

കരാറിനായി ഇറാൻ അപേക്ഷിക്കുന്നു, അവർ പാലിക്കുമെന്ന് ഉറപ്പില്ല; ട്രംപ്

വാഷിങ്ടൻ: ചർച്ചകൾക്കായി ഇറാൻ വീണ്ടും സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കഴിഞ്ഞദിവസം രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് കടുത്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഒരു...

കള്ളാടി മണ്ണിടിച്ചിൽ; കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തുരങ്കപാത നിർമാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ്‌കോണിന്റെ അഞ്ച് ഇതര...

ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി; സമഗ്രമായ അന്വേഷണം നടത്തും, അഞ്ചുപേർക്കായി തിരച്ചിൽ

കൽപ്പറ്റ: വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തുരങ്കപാതയ്‌ക്ക് കേന്ദ്രം...
- Advertisement -