മൂന്നാർ ഗ്ളാസ് ബ്രിഡ്ജ്; കയ്യേറ്റം ഇല്ലെന്ന് റിപ്പോർട്, സർവെയർക്ക് സസ്പെൻഷൻ
മൂന്നാർ: മൂന്നാറിലെ ഗ്ളാസ് ബ്രിഡ്ജ് നിർമാണത്തിൽ കയ്യേറ്റം ഇല്ലെന്ന് റിപ്പോർട് ചെയ്ത താലൂക്ക് സർവെയർക്ക് സസ്പെൻഷൻ. ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട് സമർപ്പിച്ചതിനാണ് അഫ്സൽ ബിക്കെതിരെ നടപടിയെടുത്തത്. സർക്കാർ ഭൂമി കയ്യേറിയാണ് ഗ്ളാസ് ബ്രിഡ്ജ്...
സുരക്ഷാ പ്രശ്നം; കൊച്ചി-റിയാദ് വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.
ഇന്ന് വൈകീട്ട്...
മന്ത്രിയുടെ ഇടപെടൽ; നാട്ടികയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കും
തിരുവനന്തപുരം: പ്രതിഷേധം ശക്തമായതോടെ നാട്ടികയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ നിർദ്ദേശം നൽകിയത്. ടോൾ പ്ളാസക്കെതിരെ യുഡിഎഫ് ഇന്ന് രാവിലെ...
‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ’; വിശദീകരണം നൽകാൻ ആർ ശ്രീലേഖ
തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. വിഷയത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്ന് വ്യക്തമാക്കി ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.
''ഞാൻ വിശദീകരിക്കാൻ...
വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്
കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്.
സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്....
തിരുവനന്തപുരം കോർപറേഷൻ വ്യാജ ഒപ്പ്; മേയർ ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസ്
തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പ് ഹാജർ ബുക്കിൽ രേഖപ്പെടുത്തിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
മേയർ...
നിറവും രൂപവും ഉൾപ്പടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾ വരുത്താം; ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പടെ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണർ ജി സ്പർജൻ കുമാറാണ് ഇത്...
കണ്ണൂരിൽ ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പങ്ങാട് സ്വദേശി പി പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ചികിൽസയിലിരിക്കെ ഇന്നലെയാണ്...








































