പെരിങ്ങരയിൽ കനത്ത പ്രതിഷേധം, തെളിവെടുപ്പ് പൂർത്തിയാക്കാതെ പോലീസ് മടങ്ങി
പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളെ കൊലപാതകം നടന്ന സ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികളുമായി പോലീസിന് മടങ്ങേണ്ടി വന്നു.
ഉച്ചയ്‌ക്ക് ഒരു...
സൈജുവിന്റെ മുടിനാരും നഖവും ശാസ്‌ത്രീയ പരിശോധനയ്‌ക്ക്; ഹോട്ടലുടമയെ വീണ്ടും ചോദ്യംചെയ്യും
കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ കൂടുതൽ ശാസ്‌ത്രീയ പരിശോധനയിലേക്ക് കടന്ന് അന്വേഷണസംഘം. അറസ്‌റ്റിലായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചതിനടക്കം തെളിവുകൾ കണ്ടെത്താനാണ് ശാസ്‌ത്രീയ പരിശോധന. ഇതിനായി സൈജുവിന്റെ...
വായ്‌പ ലഭിക്കാത്തതിന് ആത്‍മഹത്യ; വിപിന്റെ സഹോദരിക്ക് സ്വർണം നൽകുമെന്ന് ജ്വല്ലറികള്‍
തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്‌പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്‌ലിസ് പാര്‍ക്ക്...
സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 നാളെ മുതൽ അനിശ്‌ചിതകാല നിൽപ് സമരം പുനരാരംഭിക്കും.
രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ,...
‘സർക്കാരിന് തമിഴ്‌നാടുമായി രഹസ്യധാരണ’; ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്‌ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്‌നാടുമായുള്ള രഹസ്യധാരണ മൂലമാണെന്ന ആരോപണവുമായി എൻകെ പ്രേമചന്ദ്രൻ എംപി. തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...
സംസ്‌ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഫലം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 32 തദ്ദേശ ഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. 32 വാർഡുകളിലായി 115 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്.
തിരുവനന്തപുരം,...
പ്രതിഷേധം തള്ളി; കെഎഎസ് അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല, ഉത്തരവിറങ്ങി
തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെഎഎസ്) അടിസ്‌ഥാന ശമ്പളത്തില്‍ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്‌ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിഷയത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥര്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് സര്‍ക്കാര്‍ അന്തിമ...
മുല്ലപ്പെരിയാർ; മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ ശക്‌തമായ...






































