Mon, Aug 3, 2026
33.4 C
Dubai

കൊടകര കുഴല്‍പ്പണ കേസ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി എഡ്വിൻ ആത്‌മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇയാൾ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഇപ്പോള്‍...

പമ്പ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ജാഗ്രത നിർദ്ദേശം നൽകി കളക്‌ടർ

പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്‌സ്‌ മുതൽ 100 ക്യുമെക്‌സ്‌ വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം...

ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്‌ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്ത് ആയതിനാല്‍...

നിലപാടിൽ മാറ്റം; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി

കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യ കിറ്റിന്റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജിആർ അനിൽ വ്യക്‌തമാക്കി. അവശ്യ സമയം വന്നാൽ...

വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴയ്‌ക്ക്‌ സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. നവംബർ 23 വരെ കേരളത്തിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന്...

മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത പുതിയ സത്യവാങ് മൂലത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രശസ്‌തമായ...

മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു

കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ...

അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ

തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം...
- Advertisement -